പട്ടികവർഗക്കാർക്കായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് കോഴ്സുകൾ

പട്ടികവർഗ വികസന വകുപ്പ് പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് പട്ടികവർഗക്കാർക്കായി സംഘടിപ്പിക്കുന്ന 4 കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്മാർട്ട് ഫോൺ ഉപയോഗിച്ചുള്ള സിനിമ നിർമ്മാണം (40 സീറ്റുകൾ- 5 ദിവസം), തിരക്കഥ ( 40 സീറ്റുകൾ – 10 ദിവസം), അഭിനയം ( 25 സീറ്റുകൾ – 5 ദിവസം), സിനിമാ നിരൂപണം (40 സീറ്റുകൾ – 5 ദിവസം) എന്നിവയാണ് കോഴ്സുകൾ. കോഴ്സുകൾ നവംബർ 30 മുതൽ ഡിംസബർ 25 വരെയുള്ള കാലയളവിൽ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

അപേക്ഷകർ 18 തികഞ്ഞവരും ചലച്ചിത്രമേഖല കരിയർ ആയി മാറ്റാൻ താത്പര്യമുള്ളവരുമായിരിക്കണം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണെങ്കിലും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരേയും പരിഗണിക്കും. ഇംഗ്ലീഷ്/ ഹിന്ദിയിലായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ദ്വഭാഷിയുടെ സേവനം ഉണ്ടായിരിക്കുമെങ്കിലും ഇംഗ്ലീഷ്/ഹിന്ദി ഭാഷയിൽ ക്ലാസുകൾ മനസിലാക്കാൻ സാധിക്കുന്നവരായിരിക്കണം അപേക്ഷകർ. ക്ലാസുകൾ റസിഡൻഷ്യൽ രീതിയിലായതിനാൽ താമസിച്ചു പഠിക്കാൻ താത്പര്യമുള്ളവരായിരിക്കണം. അപേക്ഷകൾ നവംബർ 14 നകം ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്, വികാസ്ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ വകുപ്പിന്റെ വെബ്സൈറ്റിലുള്ള www.stddonline.in/course_training/ എന്ന ലിങ്ക് മുഖേന ഓൺലൈനായോ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷിക്കുന്നവർ ഹാർഡ്കോപ്പി അയയ്ക്കേണ്ടതില്ല. ക്ലാസുകൾ എറണാകുളം ട്രൈബൽ കോംപ്ലക്സിൽ വച്ച് സംഘടിപ്പിക്കും. ഇതു സംബന്ധിച്ച അന്വേഷണങ്ങൾ 0471 2303229 എന്ന നമ്പരിലോ, keralatribes@gmail.com എന്ന ഇമെയിൽ വിലാസത്തിലോ നടത്തണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →