സ്ത്രീശാക്തീകരണ റാലിയും പൊതുസമ്മേളനവും 5ന്

ആലപ്പുഴ: സ്ത്രീശാക്തീകരണ പരിപാടികളുടെ ഭാഗമായുള്ള റാലിയും പൊതുസമ്മേളനവും ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നഗരചത്വരത്തില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. 4.30-ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. എച്ച്. സലാം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.

രാജാറാം മോഹന്‍ റായി ലൈബ്രറി ഫൗണ്ടേഷന്‍, ജില്ല ഭരണകൂടം, ആലപ്പുഴ നഗരസഭ, ജില്ല പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സാക്ഷരതാ മിഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.

ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, കൗണ്‍സിലര്‍ കവിത, ഡെപ്യൂട്ടി കളക്ടര്‍ ആര്‍. സുധീഷ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു, ജില്ല പ്രസിഡന്റ് അലിയാര്‍ എം. മാക്കിയില്‍, സെക്രട്ടറി ടി. തിലകരാജ്, ജോയിന്റ് സെക്രട്ടറി അജയ സുധീന്ദ്രന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാര്‍, കുടുംബശ്രീ മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു, സാക്ഷരത മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ്, ദീപ്തി അജയകുമാര്‍, കെ.കെ. സുലൈമാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നവംബര്‍ ആറിന് ജില്ലയിലെ ഗ്രന്ഥശാലകളിലെ ബാലവേദി വിദ്യാര്‍ഥികള്‍ക്കായി പുന്നപ്ര ഗവണ്‍മെന്റ് ജെ.ബി. സ്‌കൂളില്‍ വെച്ച് ചിത്രരചനാ മത്സരവും നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →