മ്യൂണിക്ക്: തനിക്കു തൊലപ്പുറത്തെ അര്‍ബുദ രോഗമുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ജര്‍മന്‍ ഫുട്ബോള്‍ ടീം ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണു ന്യൂയറിന്റെ വെളിപ്പെടുത്തല്‍. വനിതാ ടെന്നീസ് താരം എയ്ഞ്ചലക്വ കെര്‍ബറുമായി ചേര്‍ന്ന് ഒരു സ്‌കിന്‍ കെതര്‍ ലോഞ്ചിങ് വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു ജര്‍മന്‍ മുന്‍ നായകന്‍ കൂടിയായ ന്യൂയറിന്റെ വെളിപ്പെടുത്തല്‍.മൂക്കിനടുത്ത് തൊലിയിലുണ്ടായ വ്യത്യാസം വിശദമായ പരിശോധനയിലാണ് അര്‍ബുദമാണെന്നു സ്ഥിരീകരിച്ചത്. രോഗം മാറാന്‍ മൂന്നു തവണ മുഖത്ത് ശസ്ത്രക്രിയ നടത്തേണ്ടി വന്നെന്നും ന്യൂയര്‍ വെളിപ്പെടുത്തി. ശസ്ത്രക്രിയകള്‍ എന്നാണ് നടത്തിയതെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. അര്‍ബുദത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.ജര്‍മനിക്കു 2014 ലെ ലോകകപ്പ് നേടിക്കൊടുത്ത ഗോള്‍ കീപ്പറാണ്. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ പ്രധാന താരവുമാണു 36 വയസുകാരനായ മാനുവല്‍ ന്യൂയര്‍.