ബ്രിസ്ബെന്‍: ന്യൂസിലന്‍ഡിനെതിരേ 20 റണ്ണിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യത സജീവമാക്കി. 01/11/2022 നടന്ന സൂപ്പര്‍ 12 ഗ്രൂപ്പ് 2 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇം ണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്ണെടുത്തു. നായകനും വിക്കറ്റ് കീപ്പറും ഓപ്പണറുമായ ജോസ് ബട്ട്ലര്‍ (47 പന്തില്‍ രണ്ട് സിക്സറും ഏഴ് ഫോറുമടക്കം 73), ഓപ്പണര്‍ അലക്സ് ഹാലസ് (40 പന്തില്‍ ഒരു സിക്സറും ഏഴ് ഫോറുമടക്കം 52) എന്നിവരാണ് ഇം ീഷുകാരെ മികച്ച സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന്റെ പോരാട്ടം ആറ് വിക്കറ്റിന് 159 റണ്ണെന്ന നിലയില്‍ അവസാനിച്ചു. ഫിലിപ്സ് (36 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുമടക്കം 62), നായകന്‍ കെയ്ന്‍ വില്യംസണ്‍ (40 പന്തില്‍ 40) എന്നിവര്‍ പൊരുതി. വില്യംസണ്‍ 40 റണ്‍ നേടിയെങ്കിലും അതിനായി 40 പന്തുകള്‍ നേരിട്ടതു തിരിച്ചടിയായി. ഫിലിപ്സിന് പിന്തുണ നല്‍കാന്‍ മറ്റുള്ളവര്‍ക്കു സാധിച്ചില്ല.പിന്നാലെ വന്ന ജെയിംസ് നീഷാം (ആറ്), ഡാരില്‍ മിച്ചല്‍ (മൂന്ന്) എന്നിവര്‍ക്കും മുന്‍നിരയിലെ ഫിന്‍ അലന്‍ (11 പന്തില്‍ ഒരു സിക്സറടക്കം 16), ഡെവന്‍ കോണ്‍വേ (മൂന്ന്) എന്നിവരും അവസരത്തിനൊത്തുയരാനായില്ല.
മിച്ചല്‍ സാന്റ്നര്‍ (പത്ത് പന്തില്‍ ഒരു സിക്സറടക്കം 16), ഇഷ് സോധി (ആറ് പന്തില്‍ ആറ്) എന്നിവര്‍ ക്രീസില്‍ നില്‍ക്കേയാണ് ഇം ണ്ട് ജയിച്ചു മടങ്ങിയത്. ഇം ണ്ടിനായി ക്രിസ് വോക്സും സാം കുറാനും രണ്ട് വിക്കറ്റ് വീതമെടുത്തു.മാര്‍ക് വുഡ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. ടോസ് നേടിയ നായകനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്ട്ലര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ബട്ട്ലറും ഹാലസും ചേര്‍ന്ന് അവര്‍ക്കു മികച്ച തുടക്കം നല്‍കി. ഏഴാം ഓവറില്‍ സ്‌കോര്‍ 50 കടന്നു.
ഹാലസാണ് ആദ്യം അര്‍ധ സെഞ്ചുറിയടിച്ചത് (39 പന്തില്‍). സ്‌കോര്‍ 81 ല്‍ നില്‍ക്കേ ഹാലസിനെ മിച്ചല്‍ സാന്റ്നറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡെവന്‍ കോണ്‍വേ സ്റ്റമ്പ് ചെയ്തു. മോയിന്‍ അലി (ആറ് പന്തില്‍ അഞ്ച്) നിരാശപ്പെടുത്തിയെങ്കിലും ടീം സ്‌കോര്‍ നൂറിലെത്തിച്ചു. ഇം ണ്ട് 13-ാം ഓവറില്‍ നൂറ് കടന്നു. പിന്നാലെ ബട്ട്ലറും (35 പന്തില്‍) അര്‍ധ സെഞ്ചുറിയടിച്ചു. ലിയാം ലിവിങ്സ്റ്റണ്‍ (14 പന്തില്‍ ഒരു സിക്സറും ഫോറുമടക്കം 20) ബട്ട്ലറിനെ പിന്തുണച്ചപ്പോള്‍ റണ്‍ കയറി. ഹാരി ബ്രൂക് (ഏഴ്), ബെന്‍ സ്റ്റോക്സ് (എട്ട്) എന്നിവര്‍ അതിവേഗം റണ്ണെടുക്കാനുള്ള ശ്രമത്തില്‍ പുറത്തായി. സാം കുറാന്‍ (മൂന്ന് പന്തില്‍ ആറ്), ഡേവിഡ് മാലാന്‍ (ഒരു പന്തില്‍ മൂന്ന്) എന്നിവര്‍ പുറത്താകാതെനിന്നു. 19-ാം ഓവറില്‍ ബട്ട്ലര്‍ റണ്ണൗട്ടായി. ന്യൂസിലന്‍ഡിനു വേണ്ടി ലൂകി ഫെര്‍ഗുസണ്‍ രണ്ട് വിക്കറ്റെടുത്തു. ടിം സൗത്തി, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. ജയത്തോടെ ഇം ണ്ട് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓസ്ട്രേലിയയെ മറികടന്നാണ് ഇം ീഷ് മുന്നേറ്റം. തോറ്റെങ്കിലും ന്യൂസിലന്‍ഡ് നാല് കളികളില്‍നിന്ന് അഞ്ച് പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുകയാണ്. അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡ് അയര്‍ലണ്ടിനെയും ഇം ണ്ട് ശ്രീലങ്കയെയും നേരിടും. ഓസ്ട്രേലിയയ്ക്ക് അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.