റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് കൈക്കുഞ്ഞുങ്ങളുമായി വീട്ടമ്മമാർ റോഡ്‌ ഉപരോധിച്ചു

ഉപ്പുതറ : ഉപ്പുതറ-ഒൻപതേക്കർ റോഡ് നന്നാക്കണം എന്നാവശ്യപ്പെട്ട് വീട്ടമ്മമാർ റോഡ്‌ ഉപരോധിച്ചു. ടൗണിലെ ഒൻപതേക്കർ ജന്ദ്‌ഷനിൽ രാജീവ് ഗാന്ധി കോളനിയിലെ വീട്ടമ്മമാരാണ് റോഡ്‌ ഉപരോധിച്ചത്. ഹൈറേഞ്ചിന്റെ കുടിയേറ്റചരിത്രത്തോളം പഴക്കമുള്ള റോഡാണിത്. കാൽനടയാത്ര പോലും ഇതുവഴി സാധ്യമല്ല.

ഇളകിക്കിടക്കുന്ന മെറ്റലിൽ തെന്നി പലതവണ ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് യാത്രക്കാർക്ക് സാരമായി പരിക്കുപറ്റിയിട്ടുണ്ട്. പലതവണ മുഖ്യമന്ത്രി, പൊതുമരാമത്ത്‌ മന്ത്രി, എം.പി., എം.എൽ.എ., ത്രിതലപഞ്ചായത്തുകൾ എന്നിവർക്കെല്ലാം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ടൗൺ വാർഡിലെ മെമ്പർ ബി.ജെ.പി.യുടേതാണ്. എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. എന്നാൽ, ഭരണസമിതിയിൽ ഭൂരിപക്ഷം യു.ഡി.എഫിനാണ്.

ഇതുകാരണം രാഷ്ട്രീയപാർട്ടികൾ സമരം ചെയ്യാത്ത സ്ഥിതിയാണ്. തുടർന്നാണ് വീട്ടമ്മമാർ പ്രതിഷേധവുമായി രംഗത്തുവന്നത്. ഉടൻ നടപടിയുണ്ടായില്ലങ്കിൽ പഞ്ചായത്ത്‌ സെക്രട്ടറിയെ തടഞ്ഞുെവയ്ക്കുന്നതടക്കമുള്ള സമരം തുടങ്ങുമെന്ന് പ്രതികരണവേദി പ്രവർത്തക അമ്പാട്ട് ഷിജി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →