സെന്റ് ജോണ്‍സ്: ഫില്‍ സിമ്മണ്‍സ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം കോച്ച്
സ്ഥാനം രാജിവച്ചു. രണ്ടുവട്ടം ചാമ്പ്യന്‍മാരായ വിന്‍ഡീസ് ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12 ല്‍ കടക്കാതെ പുറത്തായതിന് പിന്നാലെയാണു രാജി.
ഒന്നാം റൗണ്ടില്‍ അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് ടീമുകളോടു തോറ്റതോടെയാണ് വെസ്റ്റിന്‍ഡീസ് പുറത്തായത്. രാജിവച്ചെങ്കിലും ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ സിമ്മണ്‍സ് തുടരുമെന്ന് ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് വ്യക്തമാക്കി. ഒന്നാം ടെസ്റ്റ് നവംബര്‍ 30 നും രണ്ടാം ടെസ്റ്റ് ഡിസംബര്‍ 12 നുമാണ് തുടങ്ങുക. 2012, 2016 ലോകകപ്പ് നേടിയ ടീമാണു വിന്‍ഡീസ്. 2007 ല്‍ തുടങ്ങിയ ട്വന്റി20 ലോകകപ്പില്‍ ആദ്യമായാണ് അവര്‍ സൂപ്പര്‍ 12 കാണാതെ മടങ്ങുന്നത്. ടീമിന്റെ തോല്‍വി നിരാശാജനകവും ഹൃദയഭേദകവുമാണെന്ന് സിമ്മണ്‍സ് പറഞ്ഞു. 59 വയസുകാരനായ സിമ്മണ്‍സ് വിന്‍ഡീസിന്റെ മുന്‍ ഓള്‍റൗണ്ടറാണ്. 1987 മുതല്‍ 1999 വരെ 26 ടെസ്റ്റുകളും 143 ഏകദിനങ്ങളും കളിച്ചു.

