കുവൈത്തിൽ പുതിയ നിയമം : 180 ദിവസത്തിലധികം സമയം പുറത്ത്‌ കഴിയുന്ന 5 വിഭാഗം പ്രവാസികളുടെ താമസരേഖ സ്വമേധയാ റദ്ദാകും

കുവൈത്ത് : കുവൈത്തിൽ നിന്ന് 180 ദിവസത്തിലധികം സമയം പുറത്ത്‌ കഴിയുന്ന കുടുംബ വിസക്കാർ ഉൾപ്പെടെ 5 വിഭാഗം പ്രവാസികളുടെ താമസരേഖ സ്വമേധയാ റദ്ദാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സർക്കാർ ജീവനക്കാർ, നിക്ഷേപ വിസക്കാർ, ആശ്രിതകുടുംബ വിസക്കാർ, വിദ്യാർത്ഥി വിസക്കാർ സ്വന്തം സ്പോൺസർഷിപ്പ്‌ വിസക്കാർ, എന്നീ വിഭാഗത്തിൽപ്പെട്ടവർക്കും പുതിയ നിയമം ബാധകമാണ്.

2022 ഓഗസ്റ്റ്‌ 1 അടിസ്ഥാനമാക്കിയാണ് ഇതിന്റെ കാലപരിധി കണക്കാക്കുക. ഓഗസ്റ്റ് ഒന്നിനു മുമ്പ്‌ കുവൈത്തിനു പുറത്ത്‌ കഴിയുന്ന ഈ വിഭാഗത്തിൽപ്പെട്ടവർ 2023 ജനുവരി 31 മുമ്പായി രാജ്യത്ത്‌ തിരിച്ചെത്തണം. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌. ആർട്ടിക്കിൾ 18 വിസയിൽ ഉള്ളവർക്കും നേരത്തെ ഇത്‌ നടപ്പിലാക്കിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →