നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത്ബേസില് ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം “കഠിന കഠോരമീ അണ്ഡകടാഹം”. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിന്, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ .
നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദ് ആണ്. ഛായാഗ്രാഹകന്‍. മുഹ്സിന് പരാരി, ഷര്‍ഫു എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കുന്നത്.
ഷിനാസ് അലി ആണ് ലൈന്‍ പ്രൊഡ്യൂസര്‍. എഡിറ്റര്‍: സോബിന്‍ സോമന്, ആര്‍ട്ട്: പ്രദീപ് എം.വി, മേക്കപ്പ്: സുധി സുരേന്ദ്രന്, കോസ്റ്റ്യൂം: അസീം അഷറഫ്, വിശാഖ് സനല്‍ കുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് ജോര്‍ജ്, അസോസിയേറ്റ് ഡയറക്ടര്‍: അഫ്നസ്.വി, പി.ആര്.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: ഷിജിന് രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

