ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി ‘ഈറ്റ് റൈറ്റ്’ മേള സംഘടിപ്പിച്ചു. അഖിലേന്ത്യാതലത്തിൽ നടക്കുന്ന ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ‘ഈറ്റ് റൈറ്റ് ഇന്ത്യ’ ചലഞ്ചിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. മേയർ ഡോ. ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി നടന്ന ഇന്റർ കോളേജ് മില്ലറ്റ് ബേസ്ഡ് പാചക മത്സരത്തിൽ മമ്പാട് എം. ഇ. എസ് കോളേജ് ഒന്നാം സ്ഥാനത്തെത്തി. സാഫി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവർക്ക് രണ്ടും മൂന്നും സ്ഥാനം ലഭിച്ചു. ഇന്ത്യയിൽ മുഴുവൻ നടക്കുന്ന ‘ഈറ്റ് റൈറ്റ്’ ചാലഞ്ചിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ വിനോദ് കെ അറിയിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം ഇന്ത്യൻ നോഡൽ ഓഫീസർ റാഫി പി, ഫോർട്ടിഫൈഡ് റൈസ് ഇൻ ഫുഡ് സേഫ്റ്റി നെറ്റ്സ് എന്ന വിഷയത്തിലും കോന്നി ഫുഡ് സേഫ്റ്റി ഓഫീസർ ഡോ ഇന്ദു ബാല, മെയ്ക്ക് വേ ഫോർ മില്ലെറ്റസ് എന്ന വിഷയത്തിലും സെമിനാറുകൾ അവതരിപ്പിച്ചു.
കോഴിക്കോട് നോർത്ത് ഫുഡ് സേഫ്റ്റി ഓഫീസർ വിഷ്ണു എസ് ഷാജി, മേഖല ഡെപ്യൂട്ടി കമ്മീഷണർ അലക്സ് കെ ഐസക്, ജെ ഡി ടി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ സി. എച്ച് ജയശ്രീ, അധ്യാപകരായ ടെസ്ന മാത്യു, അബ്ദുൽ സലാം, ഐ. സി. ഡി. എസ് പ്രവർത്തകർ,സ്കൂൾ മിഡ് ഡേ മീൽസ് ഓഫീസർമാർ, കച്ചവടക്കാർ, റെസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

