ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: അരൂര്‍ മണ്ഡലതല പ്രവൃത്തനങ്ങള്‍ അവലോകനം ചെയ്തു

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ അരൂര്‍ നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം ദലീമ ജോജോ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തില്‍ ഇതുവരെ 460 സംരംഭങ്ങളാണ് ആരംഭിച്ചത്. ആയിരത്തില്‍പരം പേര്‍ക്ക് തൊഴില്‍ നല്‍കി. മണ്ഡലത്തിലെ പത്ത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 1172 സംരംഭങ്ങള്‍ തുടങ്ങുകയാണ് ലക്ഷ്യം. ഇതിനായി ഓരോ പഞ്ചായത്തിലേക്കും വ്യവസായ വകുപ്പില്‍ നിന്നും ഒരു ഇന്റേണിനെ വീതം നിയോഗിച്ചിട്ടുണ്ട്. യോഗത്തില്‍ ഓരോ പഞ്ചായത്തിലെയും ഇന്റേണുകള്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു. 

ചടങ്ങില്‍ പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് അധ്യക്ഷത വഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ കെ. അഭിലാഷ്, ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ എസ്. ജയേഷ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, സെക്രട്ടറിമാര്‍, വ്യവസായ വകുപ്പ് ഇന്റേണുകള്‍, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →