പാലിയേക്കര ടോൾപ്ലാസയിൽ ഉണ്ടായ സംഘർഷം കയ്യാങ്കളിയിൽ

തൃശൂർ : പാലിയേക്കര ടോൾപ്ലാസയിൽ സംഘർഷം. ഫാസ് ടാ​ഗ് കാർഡിലെ മിച്ചതുക സംബന്ധിച്ചായിരുന്നു യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്. 2022 സെപ്തംബർ17ന് പുലർച്ചെ രണ്ടരയ്ക്കും രാവിലെ എട്ടരയ്ക്കും രണ്ട് തവണ ഉണ്ടായ സംഘർഷം കയ്യാങ്കളിയിലെത്തി. കാർ യാത്രക്കാരായ മൂന്ന് പേർക്കും ടോൾ ജീവനക്കാരായ നാലു പേർക്കും പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.

ഫാസ് ടാഗ് കാർഡിൽ മിച്ചതുക ഇല്ലെങ്കിൽ ഇരട്ടി ടോൾതുക നൽകേണ്ടി വരും. ഇതാണ് പ്രതിഷേധത്തിന് കാരണം. പ്രതിദിനം നാൽപ്പതിനായിരം വാഹനങ്ങൾ കടന്ന് പോകുന്ന ടോൾപ്ലാസയിൽ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കണമെന്നാണ് യാത്രക്കാരും ടോൾ കമ്പനി ജീവനക്കാരും പറയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →