ഗുരുവായൂര്‍ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. മേല്‍ശാന്തിയായി കക്കാട് മനയില്‍ കിരണ്‍ ആനന്ദ് നമ്പൂതിരിയെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. കിരണ്‍ ആനന്ദ് നമ്പൂതിരി ആദ്യമായാണ് മേല്‍ശാന്തിയാകുന്നത്. കൂടിക്കാഴ്ചയിൽ അർഹത നേടിയവരുടെ പേരുകൾ ഉച്ചപൂജയ്ക്ക് ശേഷം നമസ്‌കാര മണ്ഡപത്തിൽ തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നറുക്കെടുത്തു. നിലവിലെ മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ദേവസ്വത്തിൽ ലഭിച്ച 42 അപേക്ഷകളിൽ 41 പേരെയാണ് 17ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. ഒക്ടോബർ ഒന്നുമുതൽ ആറ് മാസമാണ് പുതിയ മേൽശാന്തിയുടെ കാലാവധി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →