ടൊറന്റോ: കാനഡയില്‍ പ്രമുഖ ഹിന്ദു ക്ഷേത്രത്തിന്റെ ചുവരുകളില്‍ കനേഡിയന്‍ ഖാലിസ്ഥാന്‍ തീവ്രവാദികളുടെ ഇന്ത്യാവിരുദ്ധ പരാമര്‍ശം.ടൊറന്റോയിലെ സ്വാമിനാരായണ്‍ മന്ദിറിന്റെ ചുവരിലാണു ഇന്ത്യാ വിരുദ്ധ ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്. സംഭവം എപ്പോഴാണുണ്ടായതെന്നു വ്യക്തമല്ല. ഇതേക്കുറിച്ച് അന്വേഷിച്ച് അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ ഹൈകമ്മിഷന് കനേഡിയന്‍ അധികൃതരോട് ആവശ്യപ്പെട്ടു.