കുടിശിക നല്‍കാത്തതിന് ബെന്‍സ് കാര്‍ കത്തിച്ച കരാറുകാരന്‍ പിടിയില്‍

നോയിഡ: കുടിശിക നല്‍കാത്തതിന്റെ പ്രതികാരമായി ഉടമസ്ഥന്റെ ബെന്‍സ് കാര്‍ കത്തിച്ചയാള്‍ പിടിയില്‍. കാര്‍ കത്തിക്കുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നോയിഡയ്ക്കു സമീപം സദര്‍പുരിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ രണ്‍വീര്‍ (40) എന്ന കരാറുകരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സദര്‍പുര്‍ സ്വദേശിയായ ആയുഷ് എന്നയാളുടെ വീട്ടില്‍ പൈപ്പ് സ്ഥാപിച്ചത് രണ്‍വീറായിരുന്നു. അഞ്ചു ലക്ഷം രൂപയുടെ കരാര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും രണ്ടുലക്ഷത്തി ഇരുപതിനായിരം രൂപ കുടിശിക നല്‍കാന്‍ ആയുഷ് തയാറായില്ല. ഇതില്‍ പ്രകോപിതനായ രണ്‍വീര്‍ ആയുഷിന്റെ ബെന്‍സ് കാര്‍ കത്തിക്കുകയായിരുന്നു. സി.സി. ടിവി ദൃശ്യങ്ങള്‍ പ്രകാരം രണ്‍വീര്‍ ടൂവിലറില്‍ എത്തി െകെയ്യില്‍ കരുതിയ ഇന്ധനം കാറിന്റെ മുകളില്‍ ഒഴിച്ച് കത്തിക്കുന്നതാണ്. ഈ ദൃശ്യങ്ങള്‍ ഇന്‍ഷുറന്‍സ് ലഭിക്കാന്‍ കാര്‍ ഷോറൂമില്‍ ആയുഷ് ഹാജരാക്കിയിരുന്നു. ഇവിടെ നിന്നായിരിക്കാം സാമൂഹിക മാധ്യമങ്ങളിലേക്കു വീഡിയോ ചോര്‍ന്നതെന്നാണ് പോലീസിന്റെ നിഗമനം. കോടതിയില്‍ ഹാജരാക്കിയ രണ്‍വീറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍, രണ്‍വീറിനു കുടിശിക നല്‍കാനുണ്ടെന്ന വാദം പോലീസിനോട് നിരസിക്കുകയും താന്‍ മുഴുവന്‍ തുകയും നല്‍കിയെന്നും ആയുഷ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →