കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളാവുന്നു ചിത്രമാണ് ഒറ്റ്. സെപ്തംബർ 2 ന് റിലീസ് ചെയ്യാനിരുന്ന ഈ ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റേണ്ടി വന്നു.
ഇത് ഒരു തമിഴ്-മലയാളം ദ്വിഭാഷയായതിനാല്‍, രണ്ട് പതിപ്പുകളും ഒരേ ദിവസം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ ആഗ്രഹിച്ചത്. എന്നിരുന്നാലും, തമിഴ് പതിപ്പായ രണ്ടഗത്തിന്റെ സെന്‍സര്‍ പ്രശ്‌നങ്ങള്‍ കാരണം അവരുടെ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അതേസമയം, മലയാളം പതിപ്പ് യു/എ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ചെയ്തു.
ഛായാഗ്രഹണം ഗൗതം ശങ്കർ , തിരക്കഥ എസ് സഞ്ജീവ്, എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരി, അരുൾ രാജ് കെന്നഡി സംഗീതം, പശ്ചാത്തല സംഗീതം, സ്റ്റണ്ട് സിൽവൻ ആക്ഷൻ, ഡാൻസ് കൊറിയോഗ്രാഫർ സജ്ന നജം എന്നിവർ നിർവ്വഹിച്ചു.