ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മെഗാ ക്വിസ് മത്സരം

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികവും ജനകീയാസൂത്രണ പദ്ധതിയുടെ ഇരുപത്തിയഞ്ചാം വാർഷികവും പ്രമാണിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് (പി.എ.യു) തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആണ് ‘ജനകീയം 2022’ എന്ന പേരിൽ മെഗാ ക്വിസ് മത്സരം നടത്തുന്നത്. പി.എ.യു തലത്തിൽ വിജയിച്ചവർ ജില്ലാതലത്തിൽ മത്സരിച്ചു സംസ്ഥാനതലത്തിലേക്ക് എത്തുകയാണ്. സംസ്ഥാനതല മെഗാ ക്വിസ് മത്സരം ഓഗസ്റ്റ് 31ന് തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ രാവിലെ 10. 30 ന് ആരംഭിക്കും ഗ്രാൻഡ് മാസ്റ്റർ ജി. എസ് പ്രദീപ് മത്സരം നയിക്കും. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ സമ്മാനദാനം നിർവഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →