ആലപ്പുഴ: യുവ കായിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ക്ലബ്ബുകള്‍ക്ക് അപേക്ഷിക്കാം.
യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ ക്ലബ്ബുകള്‍ക്കാണ് അവസരം. പ്രായപരിധി 18 – 40 വയസ്സ്. ജില്ലാതലത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്ന ക്ലബുകള്‍ക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം സമ്മാനം ലഭിക്കും.
ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുക്കാം. സംസ്ഥാന തലത്തില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 1,00,000 രൂപ, 50,000രൂപ. 25000 രൂപ വീതമാണ് സമ്മാനം.
താല്‍പര്യമുള്ള ക്ലബുകള്‍ ഓഗസ്റ്റ് 31-ന് വൈകുന്നേരം അഞ്ചിനു മുന്‍പ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ജില്ലാ യുവജന കേന്ദ്രം, മിനി സിവില്‍ സ്റ്റേഷന്‍, തത്തംപള്ളി പി.ഒ., ആലപ്പുഴ 13 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0477 2239736, 9496260067 #nehruyouvakendra #football #7s #kerala #alappuzha

