പാലാ ജനറൽ ആശുപത്രിയിൽ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്നു

കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പുതിയ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്നു. പാലാ നഗരസഭ അധ്യക്ഷൻ ആന്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ജൈവ മാലിന്യ സംസ്‌കരണത്തിനു സർക്കാർ അംഗീകൃത തുമ്പൂർമൂഴി മോഡൽ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചത്. ആശുപത്രിയിലെ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങളാണ് ഇവിടെ സംസ്‌കരിക്കുക. എയ്‌റോബിക് കമ്പോസ്റ്റ് സംസ്‌കരണത്തിൽ വായുസമ്പർക്കത്തിലൂടെ അഴുകുന്ന മാലിന്യങ്ങൾ സംസ്‌കരിച്ച് ഇവിടെ വളമാക്കി മാറ്റും. അഞ്ചുലക്ഷം രൂപ മുടക്കി കോട്ടയം സോഷ്യോ ഇക്കണോമിക് യൂണിറ്റാണ് പ്ലാന്റിന്റെ നിർമാണം പൂർത്തീകരിച്ചത്.
 വൈസ് ചെയർമാൻ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബൈജു കൊല്ലംപറമ്പിൽ, നീനാ ജോർജ് ചെറുവള്ളി, നഗരസഭാംഗങ്ങളായ ബിജി ജോജോ, ലീനാ സണ്ണി, വി.സി. പ്രിൻസ്, ജോസ് ചീരാംകുഴി, മായാ പ്രദീപ് ,ആർ. സന്ധ്യ, ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, ആർ.എം.ഒ. ഡോ. സോളി, ഡോ.അരുൺ, സോഷ്യോ എക്കണോമിക്ക് യൂണിറ്റ് അസിസ്റ്റന്റ് എൻജിനീയർ ജയകൃഷ്ണൻ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →