തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ അന്ധകാരത്തോട് പാലം വ്യാഴാഴ്ച്ച (ഓഗസ്റ്റ് 25) വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡിലെ വീതി കുറഞ്ഞ അന്ധകാരത്തോടു പാലം പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പുനര്‍നിര്‍മ്മിച്ചത്.
കെ.ബാബു എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുമരാമത്തു വകുപ്പ് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉഷ ബി കുറുപ്പ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. പൊതുമരാമത്ത് വകുപ്പ് ഉത്തര മേഖല പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ പി.കെ മിനി, തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. പ്രദീപ്കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ്തി സുമേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ജയകുമാര്‍, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.ജെ സജിന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

