ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ അധ്യാപകര്‍ക്കുള്ള മത്സരങ്ങള്‍ ഈ മാസം 23ന് തിരുവല്ല ഡയറ്റില്‍ നടക്കും. സംഘഗാനം, കവിയരങ്ങ്, ലളിതഗാനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. കവിയരങ്ങില്‍ അധ്യാപകര്‍ സ്വയം രചിച്ച കവിതകളായിരിക്കണം അവതരിപ്പിക്കേണ്ടത്. സംഘഗാനം ടീമില്‍ 10 അധ്യാപകര്‍ വരെ പങ്കെടുക്കാം. സംഘഗാനത്തിന് 10 മിനിറ്റും കവിയരങ്ങിന് എട്ടു മിനിറ്റും ലളിതഗാനത്തിന് അഞ്ചു മിനിറ്റുമാണ് സമയം. പങ്കെടുക്കുന്ന അധ്യാപകര്‍ അന്നേ ദിവസം രാവിലെ 9.30ന് തിരുവല്ല ഡയറ്റിലെ വേദിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകഭായ് അറിയിച്ചു. പങ്കെടുക്കുന്നവര്‍ സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ്/ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.
ദേശീയ അധ്യാപക ദിനാചരണം: മത്സരങ്ങള്‍ 23ന്
