സ്വാതന്ത്ര്യ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ യുവതിക്ക് നേരെ പോലീസ് നായയുടെ ആക്രമണം

ഇടുക്കി: ഇടുക്കിയിൽ ജില്ലാ തല സ്വാതന്ത്ര്യ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ യുവതിക്ക് പോലീസ്  ഡോഗ് സ്ക്വാഡിലെ നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്. യുവതിയെ ഇടുക്കി മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. 

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്ക്വാഡിൻ്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു. ഷോയ്ക്കിടെ അസ്വസ്ഥനാ ഈ നായയെ പരിശീലകർ പുറത്തേക്ക് മാറ്റി. പുറത്തേക്ക് നീങ്ങുന്നതിനിടെ യുവതിയുടെ അരികിൽ എത്തിയപ്പോൾ പൊടുന്നനെ നായ യുവതിയുടെ കൈക്ക്  കടിക്കുകയായിരുന്നു. ബെൽജിയം മനിലോയിസ് വിഭാഗത്തിൽപ്പെട്ട നായയാണ് യുവതിയെ കടിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →