ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറിൽ ഞെട്ടിച്ച്‌ മഞ്ജുവാര്യര്‍

സ്വാതന്ത്ര്യദിന ആശംസകളുമായി എത്തിയ ‘വെള്ളരിക്കാ പട്ടണ’ത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറില്‍ ഞെട്ടിച്ച്‌ മഞ്ജുവാര്യരും ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിറും.

രാഷ്ട്രീയം പറയാനുള്ള സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷമായി എന്നാണ് പോസ്റ്ററില്‍ പറയുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറുകളും ക്യാരക്ടര്‍ റീലുകളും സൂചിപ്പിക്കുന്നത് കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ചിത്രമെന്നാണ്. അത് കൂടുതല്‍ ഉറപ്പിക്കുന്നതാണ് സ്വാതന്ത്ര്യദിന ആശംസാപോസ്റ്ററിലെ വാചകവും ചിത്രങ്ങളും.

എമര്‍ജന്‍സി ‘എന്ന സിനിമയില്‍ കങ്കണ റണൗത് ഇന്ദിരഗാന്ധിയായി അഭിനയിക്കുന്നുണ്ട്. ഇതിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ശ്രദ്ധനേടിയിരുന്നു. ‘ വെള്ളരിക്കാ പട്ടണ’ത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നതോടെ കങ്കണയേക്കാള്‍ മഞ്ജുവിനാണ് ഇന്ദിരയോട് സാദൃശ്യം എന്നാണ് സമൂഹമാധ്യമങ്ങളിൽ കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്. സെപ്റ്റംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →