പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ശുചിത്വ – മാലിന്യ സംസ്‌കരണത്തിന് രൂപം നല്‍കിയിരിക്കുന്ന നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ലാ പരിപാടിയുടെ ഉദ്ഘാടനവും കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ ക്ലീന്‍ കേരളാ കമ്പനിയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന സംയോജിത പ്ലാസ്റ്റിക്ക് പാഴ് വസ്തു സംസ്‌കരണ വ്യവസായ കേന്ദ്രത്തിന്റേ ശിലാസ്ഥാപവും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ടി. ഗോവിന്ദന്‍ മാസ്റ്റര്‍ ഇന്ന് (12) വൈകുന്നേരം നാലിന് നിര്‍വഹിക്കും. മാത്യു.ടി.തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ,ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
നിര്‍മല ഗ്രാമം നിര്‍മല നഗരം നിര്‍മല ജില്ലാ പദ്ധതിയും സംയോജിത പ്ലാസ്റ്റിക്ക് പാഴ്‌വസ്തു സംഭരണ കേന്ദ്ര ശിലാസ്ഥാപനം
