*62 സംരംഭകർ രജിസ്റ്റർ ചെയ്തു
വ്യവസായ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ് നടപ്പിലാക്കുന്ന ” ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ” പദ്ധതിയിൽ ആലങ്ങാട് പഞ്ചായത്തിൽ 62 സംരംഭകർ രജിസ്റ്റർ ചെയ്തു. ജില്ലയിൽ പഞ്ചായത്തു തലത്തിൽ എറ്റവും കൂടുതൽ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തത് ആലങ്ങാട് ഗ്രാമ പഞ്ചായത്തിലാണ്.
സംരംഭകര്‍ക്ക് സേവന സഹായങ്ങൾ ഉറപ്പുവരുത്താന്‍ വ്യവസായ വകുപ്പ് ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്. ആലങ്ങാട് ഒരു ഇന്റേണാണ് ഉള്ളത്. ആകെ 186 സംരംഭങ്ങൾ പഞ്ചായത്തിൽ ആരംഭിക്കാനാണ് ലക്ഷ്യം. നിർമ്മാണ മേഖലയിൽ അഞ്ചും, സേവന മേഖലയിൽ 22, വ്യാപാര മേഖലയിൽ 35 സംരംഭങ്ങളും ആലങ്ങാട് ആരംഭിച്ചു.
പദ്ധതിയിലൂടെ 294.39 ലക്ഷം രൂപയുടെ നിക്ഷേപമാണ് പഞ്ചായത്തിലുള്ളത്.
സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസന്‍സ്, അനുമതി എന്നിവ ലഭ്യമാക്കുന്നതിന് ഇന്റേണുകളുടെ സേവനം സംരംഭകർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. സംരംഭകര്‍ വായ്പയ്ക്കായി ബാങ്കില്‍ നല്‍കിയിട്ടുള്ള അപേക്ഷകളുടെ അനന്തര നടപടികൾ വിലയിരുത്തുന്നതിനും വായ്പ സമയബന്ധിതമായി ലഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയ സേവനങ്ങൾ ഇവർ ഉറപ്പാക്കും. ലൈസന്‍സിന് അപേക്ഷിച്ചവരുടെ വിവരം ശേഖരിച്ച് ആവശ്യമായ സഹായങ്ങളും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പഞ്ചായത്തിലെ ഇന്റേണിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്

