*ഹെവി ഷീറ്റ് ലേസർ കട്ടിംഗ് യൂണിറ്റ്
എടയാർ എൻ.സി.കെ മെറ്റാൽകോ ഹെവി ഷീറ്റ് ലേസർ കട്ടിംഗ് യൂണിറ്റ് എടയാർ ഇൻഡസ്ട്രിയൽ ഏരിയയിൽ ബിനാനിപുരം ഗവണ്മെന്റ് ഹോസ്പിറ്റലിന് സമീപം പ്രവർത്തനം ആരംഭിച്ചു. വാണിജ്യ വ്യവസായ വകുപ്പ് എറണാകുളം ജില്ലാ ജനറൽ മാനേജർ പി.എ നജീബ് ലോഗോ പ്രകാശനത്തോട് കൂടി ഉദ്ഘാടനം ചെയ്തു.
നൂതന സാങ്കേതിക വിദ്യകളിലൂടെ വ്യവസായങ്ങൾ ആധുനികവത്കരിക്ക പ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാണിച്ചു. കെ.എസ്.എസ്. ഐ.എ എറണാകുളം ജില്ലാ പ്രസിഡന്റ് പി.ജെ ജോസ് അധ്യക്ഷത വഹിച്ചു. കെ. എസ്.എസ്.ഐ.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ. ജോസഫ്, എടയാർ ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റ് സോജൻ ജോസഫ്, കളമശ്ശേരി മേജർ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് ഒ.എ നിസ്സാം. കേരള സംസ്ഥാന മാച്ച് സ്പ്ളിന്റസ് ആന്റ് വെനീർ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എം.എ ലത്തീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ആറ് മീറ്റർ ബെഡോട് കൂടിയ ഹൈ പവർ ലേസർ മെഷീൻ വ്യവസായ മേഖലകൾക്ക് ഉത്പാദന ക്ഷമത വർധിപ്പിക്കുമെന്ന് എൻ.സി.കെ മെറ്റാൽകോ മാനേജിങ്ങ് ഡയറക്ടർ എം.ഇർഷാദ് കൂട്ടി ചേർത്തു. എൻ.സി.കെ ഗ്രൂപ്പ് ചെയർമാൻ എൻ.സി. കോയകുട്ടി സ്വാഗതം ആശംസിച്ചു.

