സത്യമേവ ജയതേ മീഡിയ ലിറ്ററസി ക്യാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തു

സത്യമേവ ജയതേ മീഡിയ ലിറ്ററസി ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോംങ് എഡ്യൂക്കേഷന്‍ കേരള (സ്‌കോള്‍ കേരള)യിലെ വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഉപയോഗം സംബന്ധിച്ചായിരുന്നു മീഡിയ ലിറ്ററസി ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

ജില്ല സ്‌കോള്‍ കേരള വിദ്യാര്‍ഥികളെ അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍ മീഡിയ ലിറ്ററസിയില്‍ ജില്ലാ തലത്തിലും ക്ലാസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →