ക്ലാസ് മുറിക്കകത്ത് വിഷപ്പാമ്പ് ; നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ കാലിൽ പാമ്പ് ചുറ്റിയതായി പരാതി

പാലക്കാട് : മങ്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയുടെ കാലിൽ പാമ്പ് ചുറ്റിയതായി പരാതി. ക്ലാസ് മുറിക്കകത്ത് പാമ്പിനെ അബദ്ധത്തിൽ ചവിട്ടിയപ്പോൾ കാലിൽ ചുറ്റുകയായിരുന്നു എന്ന് വിദ്യാർഥിനി പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് പാമ്പുകടി ഏറ്റിട്ടില്ലെന്നാണ് നിഗമനം. എങ്കിലും 24 മണിക്കൂർ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷിക്കും.

25/07/22 തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ക്ലാസിനകത്തേക്ക് പ്രവേശിച്ചപ്പോഴാണ് കുട്ടി അബദ്ധത്തിൽ പാമ്പിനെ ചവിട്ടിയത്. പാമ്പ് ചുറ്റിയതോടെ കുട്ടി കാൽ കുടഞ്ഞു. ഇതോടെ തെറിച്ച് വീണ പാമ്പ് സമീപത്ത് അലമാരക്കകത്ത് കയറി. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടി വന്ന അധ്യാപകർ പാമ്പിനെ പിടികൂടി തല്ലിക്കൊന്നു. സ്കൂളിന് പരിസരം കാടുപിടിച്ചു കിടക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു. ക്ലാസ് മുറിക്കകത്ത് കയറാൻ വഴിയൊരുക്കിയത് ഇത് നീക്കം ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയാണെന്നും പ്രദേശവാസികൾ ആരോപിച്ചു. പരിഹാര നടപടികൾ ഉണ്ടാകുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →