സ്‌കൂളുകള്‍ക്ക് വേസ്റ്റ് ബിന്നുകള്‍ നല്‍കി

ആലംകോട് ഗ്രാമ പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് വേസ്റ്റ് ബിന്നുകള്‍ നല്‍കി. വിദ്യാര്‍ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്തുന്നതിനും മാലിന്യം തരംതിരിച്ച് സംസ്‌കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും രൂപീകരിച്ചിട്ടുള്ള കളക്ടേഴ്സ് അറ്റ് സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മാലിന്യം ശേഖരിക്കുന്നതിനുള്ള ബിന്നുകള്‍ നല്‍കിയത്. വിദ്യാര്‍ത്ഥികളിലൂടെ വീടുകളിലേക്കും വീടുകളില്‍ നിന്ന് സമൂഹത്തിലേക്കും ശുചിത്വ സംസ്‌കാരം പ്രചരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആലംകോട് ജി.എല്‍.പി സ്‌കൂളില്‍ നടന്ന വിതരണോദ്ഘാടനം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീര്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സി.കെ പ്രകാശന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷഹന നാസര്‍, ശശി പൂക്കെപ്പുറത്ത്, തെസ്‌നി, ചന്ദ്രവതി, വി ഇ ഒ സജി, സുരേഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →