യുവാവിനെ നടുറോഡിലിട്ട് കൊന്ന സംഭവം: പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവർ അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ബാലരാമപുരം റസ്സൽപുരം സിമന്റ് ഗോഡൗണിനടുത്ത് വെച്ച് കിളിമാനൂർ സ്വദേശി വിഷ്ണു എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിലാണ് ആഞ്ജനേയ്, വിഷ്ണു എന്നീ രണ്ട് പേരെ പൊലീസ് പിടികൂടിയത്. ബൈക്കിന് പോകാൻ സ്ഥലം കൊടുത്തില്ല എന്ന വിരോധമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

2022 ജൂലൈ 10 ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിൽ ജോലിക്ക് വേണ്ടി പോകുകയായിരുന്നു കൊല്ലപ്പെട്ട വിഷ്ണു. ഈ സമയത്ത് മറ്റൊരു ഇരുചക്ര വാഹനത്തിലാണ് പ്രതികളെത്തിയിരുന്നത്. ബൈക്ക് റസൽപുരം സിമന്റ് ഗോഡൗണിന് അടുത്ത് എത്തിയപ്പോൾ എതിരെ ബൈക്കിലെത്തിയവർ വിഷ്ണുവിന്റെ ബൈക്കിൽ തട്ടുന്ന രീതിയിൽ ഓടിച്ചുപോയി. ഇതിനെ വിഷ്ണു ചോദ്യം ചെയ്തു. ഇതോടെ ബൈക്ക് അരികിൽ നിർത്തിയവർ വിഷ്ണുവിനെ മർദിക്കുകയും കുത്തുകയുമായിരുന്നു. ബാലരാമപുരം റസൽപുരം സിമന്റ് ഗോഡൗണിന് സമീപത്താണ് വിഷ്ണുവിൻറെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ പ്രതികൾ ജില്ല വിട്ടിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →