എന്റെ നഗരം ശുചിത്വ നഗരം; മേഖല ശില്‍പശാല ജൂലൈ 25 ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും

എന്റെ നഗരം ശുചിത്വ നഗരം എന്ന പേരില്‍ നഗര സഭകള്‍ക്കായി നടത്തുന്ന  മാലിന്യ സംസ്കരണ പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച മധ്യ മേഖല ശില്‍പശാല ജൂലൈ 25 തിങ്കളാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മേയര്‍മാര്‍, നഗരസഭ അധ്യക്ഷന്മാര്‍, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയര്‍മാൻമാര്‍, ഭരണനിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

നഗരസഭ തലത്തില്‍ ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തിലാണ് ശില്‍പശാല നടത്തുന്നത്. കേന്ദ്ര- സംസ്ഥാന മാനദണ്ഡങ്ങള്‍ക്കനുസരിച്ചു പദ്ധതി ക്രമീകരിക്കുന്നതിനാവശ്യമായ നടപടികള്‍, സ്വച്ഛ് ഭാരത് മിഷൻ, ശുചിത്വ കേരളം, നഗരസഭ തലത്തില്‍ ശുചിത്വ മാലിന്യ പദ്ധതികള്‍ എന്നിവയെ കുറിച്ച് ശില്‍പശാലയില്‍ സംവദിക്കും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗരേഖയും തയ്യാറാക്കും. 

തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലെ പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →