അനുഷ്ക ഷെട്ടി മലയാളത്തിലേക്ക്

സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലൂടെ അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക് എത്തുന്നു.ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ നടിയാണ് അനുഷ്‌ക ഷെട്ടി.ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു എങ്കിലും അനുഷ്‌കയുടെ കരിയര്‍ തന്നെ മാറ്റിമറിച്ചത് ബാഹുബലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ്.

നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപി പാലാക്കാരന്‍ അച്ചായന്റെ വേഷത്തില്‍ എത്തുന്നു. സുരേഷ് ഗോപിക്ക് ഒപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് ഒറ്റക്കൊമ്പനില്‍ അനുഷ്‌ക അവതരിപ്പിക്കുന്നത്.ബിജു മേനോന്‍, ജോണി ആന്റണി ഉള്‍പ്പെടെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമാണ് ഒറ്റക്കൊമ്ബന്‍. വിദേശത്ത് ഉള്‍പ്പെടെ നിരവധി ലൊക്കേഷനുകളില്‍ വന്‍ ബഡ്ജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. മലേഷ്യ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്.

ഒക്ടോബറിനുശേഷം ചിത്രീകരണം ആരംഭിക്കാനാണ് ആലോചന. പാവാട, കോമ്രേഡ് ഇന്‍ അമേരിക്ക, അണ്ടര്‍ വേള്‍ഡ് എന്നീ ചിത്രങ്ങളുടെ രചയിതാവായ ഷിബിന്‍ ഫ്രാന്‍സിസ് ആണ തിരക്കഥ ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മാണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →