ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ പ്രതിഷേധം

കൊളംബോ: പ്രസിഡണ്ട് ഗോതബയ രാജപക്സെ രാജ്യം വിട്ടതിന് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനിശ്ചിതകാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ ഓഫീസ് അറിയിച്ചു.

രാജപക്സെ മാലിദ്വീപിലേക്ക് കടന്നുവെന്ന റിപ്പോർട്ടുകൾ സഥിരീകരിച്ചതിന് പിന്നാലെ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിലേക്ക് ഇരച്ചെത്തി. ഗോതബയ രാജപക്സെ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബാരിക്കേഡ് തകർത്ത പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

മാലിദ്വീപിലേക്ക് കടന്ന രാജപക്സെയുടെ ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയും, സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ട്. മാലിയിൽ വെലാന വിമാനത്താവളത്തിൽ എത്തിയ രാജപക്സയെ മാലിദ്വീപ് സർക്കാർ പ്രതിനിധികൾ സ്വീകരിച്ചു. അസോസിയേറ്റഡ് പ്രസാണ് പ്രസിഡണ്ട് രാജ്യം വിട്ടത് ആദ്യം റിപ്പോർട്ട് ചെയ്തത്. രാജി നൽകും മുൻപാണ് രാജപക്സെയുടെ നാട് വിടൽ. അതേ സമയം പ്രസിഡണ്ടിന്റെ വസതി പ്രക്ഷോഭകർ കയ്യടക്കി വച്ചിരിക്കുകയാണ്.

Read more…..ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സ മാലിദ്വീപിലേക്ക് കടന്നതായി റിപ്പോർട്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →