കൊച്ചിയിലെ വിവിധ ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു

കെ. ജെ മാക്സി എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച കൊക്കോസ് ജംഗ്ഷനിലെ ടി. എം അബു സ്മാരക ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെയും ചിരട്ടപ്പാലം ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെയും ഉദ്ഘാടനം കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിച്ചു.

ചിരട്ടപ്പാലം ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ  കെ.ജെ മാക്സി എം.എൽ.എ  മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയർ കെ. എ അൻസിയ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ടി.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ  കമ്മിറ്റി ചെയർപേഴ്സൺ ഷീബാലാൽ, കൗൺസിലർമാരായ ബെനഡിക്ട് ഫെർണാണ്ടസ്, പി. എം ഇസ്മുദിൻ  എന്നിവർ സംസാരിച്ചു.

കൊക്കോസ് ജംഗ്ഷനിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കെ. ജെ. മാക്സി എം.എൽ.എ   മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയർ കെ. എ.അൻസിയ മുഖ്യാതിഥിയായി. ചടങ്ങിൽ ടാക്സ് അപ്പീൽ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. പ്രിയ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ, ഹെൽത്ത് കമ്മിറ്റി ചെയർമാൻ ടി കെ അഷറഫ്, കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →