സിനിമാ സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു

തൃശ്ശൂർ: സിനിമാ സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടിൽ വച്ച് 11/07/22 തിങ്കളാഴ്ച പുലർച്ചയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. പതിവ് സമയം കഴിഞ്ഞിട്ടും ഉറക്കം എഴുന്നേൽക്കാതെ വന്നതോടെ നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്കാരം 11/07/22 തിങ്കളാഴ്ച വൈകുന്നേരം നടക്കും.

തൃശൂർ സ്വദേശിയാണ് കെഎൻ ശശിധരൻ. സിനിമയ്ക്ക് പുറമേയുള്ള പരസ്യ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്ന വനമാല പരസ്യം കെ എൻ ശശിധരൻ സംവിധാനം ചെയ്തതാണ്. അക്കരെ എന്ന ചിത്രമാണ് ശശിധരൻ ആദ്യമായി സംവിധാനം ചെയ്യുന്നത്. നന്ദന വർമ്മയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തിരക്കഥയും, സംഭാഷണവും, നിർമ്മാണവും ഒരുക്കിയത് ശശിധരനായിരുന്നു. കാണാതായ പെൺകുട്ടി, നയന തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →