വരാനിരിക്കുന്ന ഹിന്ദി ചിത്രമായ ഏക് വില്ലന്‍ റിട്ടേണ്‍സിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജോണ്‍ എബ്രഹാം, അര്‍ജുന്‍ കപൂര്‍, ദിഷ പടാനി, താര സുതാരിയ എന്നിവര്‍ കഥാപാത്രങ്ങളാക്കിമോഹിത് സൂരിയാണ് ഏക് വില്ലന്‍ റിട്ടേണ്‍സ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഏക് വില്ലന്‍ റിട്ടേണ്‍സ്. 2014 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലറായ ഏക് വില്ലന്റെ തുടര്‍ച്ചയായ ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ശ്രദ്ധ കപൂര്‍, റിതേഷ് ദേശ്മുഖ്, ആംന ഷെരീഫ് എന്നിവര്‍ അഭിനയിച്ച ഏക് വില്ലന്‍ പുറത്തിറങ്ങി എട്ടാം വര്‍ഷം തികയുന്ന ദിവസം ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഏക് വില്ലന്‍ റിട്ടേണ്‍സ് ടി-സീരീസും ബാലാജി ടെലിഫിലിംസും സംയുക്തമായി നിര്‍മ്മിക്കുന്നു, ജൂലൈ 29 ന് തിയേറ്ററുകളില്‍ എത്തും.

ജോണും മോഹിതും തമ്മിലുള്ള ആദ്യ കൂട്ടുകെട്ടാണ് ഈ ചിത്രം. അര്‍ജുന്‍ സംവിധായകനൊപ്പം ഹാഫ്-ഗേള്‍ഫ്രണ്ട് എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം മലംഗില്‍ ദിഷ നായികയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →