തൃശ്ശൂർ : വർഗീയ ധ്രുവീകരണവും സാമുദായിക സംഘർഷവും കേരളത്തിൽ രൂപപ്പെട്ടുവരുന്നത് തടയാൻ ‘സീറോ കമ്മ്യൂണൽ കേരള’ എന്ന ആശയവുമായി കേരളത്തിൽ പുതിയ സാംസ്കാരിക പ്രസ്ഥാനം ആരംഭിച്ചു. ചലച്ചിത്രനടൻ ദേവൻ രക്ഷാധികാരിയും സാമൂഹ്യപ്രവർത്തകനും സംഘാടകനുമായ പിആർ സോംദേവ് അധ്യക്ഷനുമായ സംഘടന ഹിന്ദു -ക്രിസ്ത്യൻ- മുസ്ലിം സമുദായങ്ങൾ തമ്മിലുള്ള സഹകരണവും ആശയവിനിമയവും ശക്തമാക്കുന്നതിലാണ് കേന്ദ്രീകരിക്കുക. മതാതീത ആത്മീയതയുടെ ദാർശനികനായ ശ്രീനാരായണഗുരുദേവന്റെ മതസാഹോദര്യ കാഴ്ചപ്പാടുകൾ മാർഗ്ഗരേഖ ആക്കിയ സാംസ്കാരിക പ്രസ്ഥാനത്തിൻറെ പേര് ശ്രീനാരായണ ധർമ്മ ഭാരതി ഓഫ് ഇന്ത്യ (SDBI) എന്നാണ്. സംഘടനയുടെ സംസ്ഥാനതലയോഗം തൃശ്ശൂരിൽ ജൂലൈ അവസാനവാരം നടക്കും. പിന്നാലെ ജില്ലാ ഘടകങ്ങൾ നിലവിൽ വരും. സംഘാടക സമിതി ഓഫീസ് : 8590267720
സീറോ കമ്മ്യൂണൽ കേരള എന്ന ആശയവുമായി സാംസ്കാരിക സംഘടന
