ഉദയ്പുര്‍: നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തെ പിന്തുണച്ച തയ്യല്‍ക്കാരെനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഗൂഢാലോചന നടത്തിയതിനും കൊലപാതകം ആസൂത്രണം ചെയ്തതിനുമാണിത്.കനയ്യ ലാല്‍ എന്ന നാല്‍പത്തിയേഴുകാരനാണ് 28/06/22 ചൊവ്വാഴ്ച തന്റെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ടത്. ബി.ജെ.പി. നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ ഭീഷണിയുള്ളതായി കനയ്യ ലാല്‍ പരാതിപ്പെട്ടിരുന്നു. എന്നിട്ടും പോലീസ് സുരക്ഷ കൊടുത്തില്ലെന്നാണ് പ്രധാന വിമര്‍ശനം.കൊലപാതകത്തില്‍ 30/06/22 വ്യാഴാഴ്ച അറസ്റ്റിലായ മറ്റു രണ്ടുപേരെ അജ്മീറിലെ അതീവ സുരക്ഷാ ജയിലിലേക്കു മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നും പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവര്‍ ഭീഷണി മുഴക്കിയിരുന്നു. കനയ്യയെ റിയാസ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.കൊലപാതകത്തിന്റെ വീഡിയോ ഗോസ് മൊെബെല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പ്രതികളിലൊരാള്‍ക്കു പാക് ബന്ധമുണ്ടെന്നു കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.
ഉദയ്പുര്‍ കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
