ഖത്തര്‍ ലോകകപ്പിന്റെ അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ജൂലൈ 15 മുതല്‍

റിയാദ്: ഖത്തര്‍ ലോകകപ്പിന്റെ അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ജൂലൈ 15 മുതല്‍ ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന വില്‍പ്പന ഓഗസ്റ്റ് 16ന് അവസാനിക്കും. മൂന്ന് മില്ല്യണ്‍ ടിക്കറ്റുകളായിരുന്നു വില്‍പ്പനയ്ക്ക് വച്ചത്. ഇതില്‍ 1.2മില്ല്യണ്‍ ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞു. 80,000 പേര്‍ക്ക് കാണാവുന്ന ഫൈനലിന് മാത്രം അഞ്ച് മില്ല്യണ്‍ ടിക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍. ഇതുവരെയുള്ള നറുക്കെടുപ്പ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ആദ്യം ബുക്കിങ് നടത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ടിക്കറ്റ് വില്‍പ്പന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →