ഇ എം ഐ ജൂലൈ 1 ന് പ്രദർശനത്തിന് എത്തും

ജോജി ഫിലിംസിന്റെ ബാനറില്‍ ജോബി ജോണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇ എം ഐ. ഒരു ഊരാക്കുടുക്കായി ബാങ്ക് ലോണും, ഇ.എം.ഐയും മാറിയ യുവാവിന്റെ കഥ പറയുന്ന ഈ ചിത്രം ജൂലൈ 1 ന് പ്രദര്‍ശനത്തിന് എത്തും.

ഷായി ശങ്കര്‍, ഡോ.റോണി, ജയന്‍ ചേര്‍ത്തല, സുനില്‍ സുഗത, എം.ആര്‍.ഗോപകുമാര്‍, വീണാ നായര്‍, മഞ്ജു പത്രോസ്, യാമി സോന, മുന്‍ഷി ഹരീന്ദ്രകുമാര്‍, ജോബി ജോണ്‍, ക്ലെമന്റ് കുട്ടന്‍, പ്രേം പട്ടാഴി,ഗീതാഞ്ജലി, ചിത്ര, ദിവ്യ, കെ.പി.പ്രസാദ്, നീതു ആലപ്പുഴ, ഷാജി പണിക്കര്‍, രഞ്‌ജിത്ത് ചെങ്ങമനാട്, ബാബു കലാഭവന്‍, സുനീഷ്, സഞ്ജയ് രാജ്, അഖില്‍, രാജേഷ് വയനാട്, അബിജോയ്, കെ.പി.സുരേഷ്, എല്‍സന്‍, വിനോദ് ,ദര്‍ശന, സോമരാജ്, എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

തിരക്കഥ, കൃഷ്ണപ്രസാദ്, ഡി.ഒ.പി , ആന്റോ ടൈറ്റസ്, എഡിറ്റിംഗ് വിജി എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജയന്‍ ചേര്‍ത്തല,ഗാനങ്ങള്‍ സന്തോഷ് കോടനാട് എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →