ദോഹ: ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി കടുത്ത നിയന്ത്രണങ്ങളുമായി ഖത്തര്‍.സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഫിഫ ലോകകപ്പിന്റെ ലോഗോ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ഉപയോഗിക്കുന്നതു വിലക്കി. ലോകകപ്പ് ലോഗോ ഉള്‍പ്പെടുന്ന നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിന് വന്നതോടെയാണു സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ലോകകപ്പുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമാണു ലോഗോ ഉപയോഗിക്കാന്‍ അനുമതിയുള്ളു എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലോഗോ ഉള്‍പ്പെടുന്ന നമ്പര്‍ പ്ലേറ്റുകള്‍ പ്രത്യേക ഉപയോഗത്തിന് തയാറാക്കിയതാണ്.അനുവാദമില്ലാതെ അവ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ലേലത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ക്ക് 1.8 ദശലക്ഷം ഖത്താറി റിയാല്‍ വരെയെത്തിയിരുന്നു. ഫിഫയുടെ അനുമതി കൂടാതെ ലോകകപ്പ് ലോഗോ പിടിപ്പിച്ച തുണിത്തരങ്ങള്‍ വിറ്റ ചിലരെ പോലീസ് പിടികൂടിയിരുന്നു. ലോകകപ്പ് ലോഗോ പ്രിന്റ് ചെയ്ത പെര്‍ഫ്യൂം കുപ്പികള്‍ കഴിഞ്ഞ ദിവസം ഒരു ഫാക്ടറിയില്‍ റെയ്ഡ് നടത്തി പിടിച്ചെടുത്തിരുന്നു. ലോകകപ്പിന് ഔദ്യോഗികമായി പെര്‍ഫ്യൂം ഇല്ലെന്നും ഖത്തര്‍ വ്യക്തമാക്കി.
ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി കടുത്ത നിയന്ത്രണങ്ങളുമായി ഖത്തര്‍
