ട്രെയിനില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ 4 പേര്‍ പോലീസിനെ വെട്ടിച്ച്‌ രക്ഷപെട്ടു

തൃശൂര്‍ : ട്രെയിനില്‍ പിതാവിനൊപ്പം യാത്ര ചെയ്‌ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം. 2022 ജണ്‍ 25ന്‌ രാത്രിയായിരുന്നു സംഭവം. എറണാകുളം -ഗുരുവായൂര്‍ സ്‌പെഷ്യല്‍ എകിസ്‌പ്രസില്‍ യാത്ര ചെയ്‌ത 16 കാരിക്കാണ്‌ ദുരനുഭവം ഉണ്ടായത്‌.ഒരേ ബോഗിയില്‍ യാത്ര ചെയ്‌തിരുന്ന യുവാക്കള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്‌പര്‍ശിക്കുകയും ശല്യം ചെയ്‌തെന്നുമാണ്‌ പരാതി. സംഭവത്തില്‍ 5 യുവാക്കള്‍ക്കതിരെ തൃശൂര്‍ റെയില്‍വേ പോലീസ്‌ പോക്‌സോ വകുപ്പു പ്രകാരം കേയെടുത്തു. ഇവരെ പിടികൂടാന്‍ കാത്തുനിന്നെങ്കിലും പോലീസിനെ വെട്ടിച്ച രക്ഷപെട്ടു. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഉര്‍ജിതമാക്കിയിട്ടുണ്ടെന്ന്‌ പോലീസ്‌ അറിയിച്ചു.

കഴിഞ്ഞ ദിവസം 7.50 ന്‌ എറണാകുളത്തുനിന്ന്‌ ഗുരുവായൂരിലേക്കു പുറപ്പെട്ട ട്രെയിനിലാണ്‌ സംഭവം. ട്രെയിന്‍ കളമശേരി റെയില്‍വേ സ്‌റ്റേഷന്‍ പിന്നിട്ടതോടെ അടുത്ത സീറ്റുകളില്‍ ഇരുന്ന യുവാക്കള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി. പെണ്‍കുട്ടിയുടെ അച്ഛന്‍ താക്കീത്‌ ചെയ്‌തെങ്കിലും യുവാക്കള്‍ അത്‌ വകവെച്ചില്ല. അതിനിടെ റെയില്‍വേ ഗാര്‍ഡിനോട്‌ പരാതിപ്പെട്ടു. എന്നാല്‍ അവര്‍ പൊലീസിനെ അറിയിച്ചില്ലെന്ന്‌ അച്ഛന്‍ പറയുന്നു. ഉപദ്രവം തുടര്‍ന്നതോടെ അച്ഛനും മകളും തൃശൂര്‍ റെയില്‍വേ പോലീസിനെ ഫോണില്‍ വിളിച്ച്‌ വിവരം അറിയിച്ചു. എന്നാല്‍ സ്‌റ്റേഷനില്‍ പോലീസ്‌ സംഘം കാത്തിരുന്നുവെങ്കിലും യുവാരക്കള്‍ ഇതിനുമുമ്പേ ട്രെയിനില്‍ നിന്നും ഇറങ്ങി രക്ഷപെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →