ഇന്തോനീഷ്യ ഓപ്പണ്‍: പ്രണോയ് ക്വാര്‍ട്ടറില്‍

ജക്കാര്‍ത്ത: ഇന്ത്യയുടെ മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ് ഇന്തോനീഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഹോങ്കോങ്ങിന്റെ എന്‍ജി കാ ലോങ് ഓന്‍ഗസിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രണോയ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 21-11, 21-18.29 വയസുകാരനായ പ്രണോയ് ഇന്ത്യക്കു തോമസ് കപ്പ് കിരീടം നേടിക്കൊടുത്ത താരങ്ങളില്‍ ഒരാളാണ്. ലോക റാങ്കിങ്ങില്‍ 12-ാം സ്ഥാനക്കാരനാണ് താരം. ഓന്‍ഗസിനെതിരേ പ്രണോയ് നേടുന്ന നാലാമത്തെ ജയം കൂടിയാണിത്. ഡെന്‍മാര്‍ക്കിന്റെ റാസ്മസ് ഗെംകെയോ ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡെസോ ക്വാര്‍ട്ടറില്‍ എതിരാളിയാകും. ഇന്ത്യയുടെ സമീര്‍ വര്‍മ രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായി. മലേഷ്യയുടെ ലീ സീ ജിയ സമീറിനെ 21-10, 21-13 എന്ന നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പ്പിച്ചു. അതോടെ ലീ സീ ജിയയ്ക്കെതിരേ നടന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചിലും സമീര്‍ തോറ്റു. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- എന്‍. സിക്കി റെഡ്ഡി സഖ്യത്തിനും പിടിച്ചു നില്‍ക്കാനായില്ല. ചൈനയുടെ ചെന്‍ ക്വിങ് ചെന്‍- ജിയ യി ഫാന്‍ സഖ്യമാണ് അവരെ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-16, 21-13. പുരുഷ ഡബിള്‍സില്‍ എം.ആര്‍. അര്‍ജുന്‍ – ധ്രുവ് കപില സഖ്യത്തെ ചൈനയുടെ ലിയു യു ചെന്‍- ഒയു സുവാന്‍ യി സഖ്യവും തോല്‍പ്പിച്ചു. സ്‌കോര്‍: 21-19, 21-15.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →