പനവിളയിൽ മൺതിട്ട ഇടിഞ്ഞ് അപകടം; തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു

തിരുവനന്തപുരം: പനവിളയിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപം അപകടം. മൺതിട്ട ഇടിഞ്ഞ് വീണ് തൊഴിലാളികള്‍ മണ്ണിനടിയിൽപ്പെട്ടു. രണ്ടുപേർ മണ്ണിനടിയിൽ പ്പെട്ടതായാണ് വിവരം. പരിക്കുകളോടെ ഒരാളെ പുറത്തെടുത്തു. ദീപക് ബർമൻ ( 23) എന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുടുങ്ങിക്കിടക്കുന്ന ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മോഡൽ സ്കൂൾ റോഡിനോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞത്.

അപ്പാർട്ട്മെൻറ് നിർമ്മാണവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭാഗത്തെ അടുക്കളയും, ഇതിനോട് ചേർന്ന പാർശ്വഭിത്തിയും അടങ്ങിയ ഭാഗത്തെ മൺതിട്ടയാണ് ഇടിഞ്ഞത്. ഇവിടെ ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 11/06/22 ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നവരിൽ ഒരാളുടെ അരയ്ക്കുതാഴെ മണ്ണ് നിറഞ്ഞ നിലയിലാണ്. മണ്ണും, കോൺക്രീറ്റ് കഷണങ്ങളും വീണു ചോരവാർന്ന നിലയിലുള്ള ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. ഇതിനിടെ അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം നടത്തുന്നതിന് മുകളിലെ മൺതിട്ട എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന നിലയിലാണ്. ഇത്‌ രക്ഷാപ്രവർത്തനം നടത്തുന്ന ഫയർഫോഴ്സ് കാർക്കും അപകടകരമാണ് എന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →