ജാം കോലെറ്റ്-സെറ സംവിധാനം ചെയ്ത് ഡ്വെയ്ന്‍ ജോണ്‍സണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബ്ലാക്ക് ആദം എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഡിസിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുന്നത്.
ഡി സി എക്സ്റ്റന്‍ഡഡ് യൂണിവേഴ്‌സിന്റെ 11-ാമത്തെ ചിത്രമാണ് ബ്ലാക്ക് ആദം. ഷസാം എന്ന സിനിമയുടെ സ്പിന്‍ ഓഫ് കൂടിയാണിത്.
ഡ്വെയ്ന്‍ ജോണ്‍സണ് പുറമെ നോഹ സെന്റിനിയോ, ആല്‍ഡിസ് ഹോഡ്ജ്, സാറാ ഷാഹി, ക്വിന്റസ്സ സ്വിന്‍ഡെല്‍, പിയേഴ്സ് ബ്രോസ്നന്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഹ്‌ന്‌ദാക്ക് എന്ന സാങ്കല്‍പ്പിക രാജ്യത്തില്‍ 5000 വര്‍ഷത്തോളമായി അടിമത്തത്തില്‍ കഴിയുന്നയാളാണ് ടെത് ആദം. തന്റെ ശവകുടീരത്തില്‍ നിന്ന് മോചിതനാകുന്ന ആദം ആധുനിക ലോകത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 2022 ഒക്ടോബര്‍ 19 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

