ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 15 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ക്ക് ജാമ്യം. തൊടുപുഴ ജ്യൂവനല്‍ ജസ്റ്റീസ് ബോര്‍ഡാണ് ജാമ്യം നല്‍കിയത്. പെണ്‍കുട്ടിയെ ആദ്യവട്ട കൗണ്‍സിലിംഗിന് ശേഷം ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഒരുതവണ കൂടി കൗണ്‍സിലിംഗ് നല്‍കാനാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ തീരുമാനം
പോലീസ് നടപടികള്‍ക്കുശേഷം രണ്ടുപേരെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്കുമുമ്പാകെ ഹാജരാക്കും. ആവശ്യമെങ്കില്‍ തൊടുപുഴയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് സ്ഥിരമായി മാറ്റും. പെണ്‍കുട്ടിയെ മുമ്പ് പീഡിപ്പിച്ചവരെ കണ്ടെത്താനുളള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. കേസില്‍ രണ്ടുപേരെക്കൂടി കഴിഞ്ഞ ദിവസം ശാന്തമ്പാറ പോലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിലേക്കു രക്ഷപെട്ടവരാണ് കസ്റ്റഡിയിലായത്. ഇരുവരും പൂപ്പാറ സ്വദേശികളാണ് . പൂപ്പാറ സ്വദേശികളായ സാമുവേല്‍, അരവിന്ദ്‌കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരാണ് അറസ്റ്റിലായത്. നാലുപേരെയും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി.
2022 മെയ്‌മാസം 29ന് പെണ്‍കുട്ടി സുഹൃത്തിനൊപ്പം തേയില തോട്ടത്തില്‍ എത്തിയപ്പോഴാണ് പ്രതികള്‍ കുട്ടിയെ ബലാത്സംഗം ചെയ്‌തത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. രാജാക്കാട് കജനാപ്പാറയില്‍ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ബംഗാള്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനൊപ്പം ഓട്ടോ റിക്ഷയിലാണ് പെണ്‍കുട്ടി പൂപ്പാറയിലെത്തിയത്. ഇവിടത്തെ ബെവ്‌കോ ഔട്ട് ലെറ്റില്‍ നിന്നും സുഹൃത്ത് മദ്യം വാങ്ങി . തുടര്‍ന്ന് ഇരുവരും എസ്‌റ്റേറ്റ്-പൂപ്പാറ റൂട്ടിലുളള തേയില തോട്ടത്തിലെത്ത. ഇവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായ അഞ്ചുപേര്‍ ഇവരുടെ അടുത്തെത്തിയത്. ഇവര്‍ സുഹൃത്തിനെ മര്‍ദ്ദിച്ചശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

