സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി തൃപ്രയാർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രീ-മൺസൂൺ വാഹന പരിശോധന തുടങ്ങി. 30 ഓളം വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരായി. സാങ്കേതിക തകരാർ മൂലം മൂന്ന് വാഹനങ്ങൾ മടക്കുകയും 27 വാഹനങ്ങൾക്ക് ചെക്ക്ഡ് സർട്ടിഫിക്കറ്റ് പതിപ്പിച്ചു നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ചെക്ക്ഡ് സർട്ടിഫിക്കറ്റ് പതിപ്പിക്കാത്ത സ്കൂൾ വാഹനങ്ങൾ സർവീസ് നടത്താൻ അനുവദിക്കുകയില്ലെന്നും തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ സിന്ധു കെ ബി അറിയിച്ചു. എം.വി.ഐ. ശശി, വി, എ.എം. വിമാരായ ജയരാജൻ പി.പി, ഷീബ സി.സി, സോണി സോളമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.