വികസന മേഖലയിലെ പ്രശ്നങ്ങളും, സാധ്യതകളും സംബന്ധിച്ച് സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനായിമടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിഷൻ 2030 പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ഇടപെടൽസാധ്യതകൾ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. വിഷൻ 2030 വികസന മേഖലയിലെ പ്രശ്നങ്ങളുംസാധ്യതകളും എന്ന വിഷയത്തിൽ കണ്ണൻ നായർ, പ്രൊഫസർ വി.കുട്ടൻ, മിഷൻ 2030 പതിനാലാം പദ്ധതിയിലെഉൾപ്പെടൽ സാധ്യതകൾ എന്ന വിഷയത്തിൽ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് സംസ്ഥാന ആസൂത്രണ ബോർഡ് അംഗംപ്രൊഫ. പി.കെ. രവീന്ദ്രൻ എന്നിവർ വിശദീകരണം നടത്തി.
മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബിബാലകൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി ശ്രീലത, വികസന സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ അബ്ദുൽ റഹ്മാൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, പഞ്ചായത്തംഗം എ.വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. കൂടാതെ ഭരണ സമിതി അംഗങ്ങൾ, മുൻ ഭരണസമിതി അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, വാർഡ് വികസന സമിതി അംഗങ്ങൾ, അധ്യാപകർ, വ്യവസായികൾ, സംരംഭകർ, പ്രവാസികൾ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ, അധ്യാപകർ, നിർവ്വഹണ ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് വി.പ്രകാശൻ സ്വാഗതവും ദിനേശൻ പാറയിൽ നന്ദിയും പറഞ്ഞു.