ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു

ആലങ്കോട് ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബൈക്കുകള്‍ വിതരണം ചെയ്തത്. ആലംങ്കോട് ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീര്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ശരീഫ്  അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രബിത ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.കെ പ്രകാശന്‍, ഷഹന നാസര്‍, ചന്ദ്രികപഞ്ചായത്ത് സെക്രട്ടറി അനൂപ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍  സുലൈഖ ബാനു എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →