മന്ത്രി ഡോ. ആർ ബിന്ദുവും ഫ്രഞ്ച് കോൺസൽ ജനറലും കൂടിക്കാഴ്ച നടത്തി

ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരസ്പര സഹകരണം ചർച്ച ചെയ്യാനായി ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവും ഫ്രഞ്ച് കോൺസൽ ജനറൽ ലീസ് റ്റാൽബോ ബാരെയും തമ്മിൽ കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഫ്രാൻസും കേരളവും തമ്മിലുള്ള ഉന്നതവിദ്യാഭ്യാസ സഹകരണം ശക്തമാക്കാൻ ഉച്ചകോടി അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. ഗുണപരമായ മറ്റു  നിരവധി വിഷയങ്ങളിൽ   പരസ്പരധാരണകളിലേക്ക് നീങ്ങിയതായും മന്ത്രിഅറിയിച്ചു. സ്റ്റുഡന്റ്‌സ്  എക്‌സ്‌ചേഞ്ച് പദ്ധതികൾ, ട്വിന്നിംഗ് പ്രോഗ്രാമുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നവീന സാങ്കേതികവിദ്യാ രംഗങ്ങളിലും ഭാഷാ-ഭാഷാശാസ്ത്ര മേഖലകളിലുമുള്ള യോജിച്ച പ്രവർത്തനങ്ങൾ തുടങ്ങിയവ ചർച്ചചെയ്തായും അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →