സംരംഭക വര്‍ഷത്തോടനുബന്ധിച്ച് സംസ്ഥാനസര്‍ക്കാറിന്റെ ഒരുലക്ഷം സംരംഭങ്ങള്‍ എന്ന മുദ്രാവാക്യവുമായി. കേരളത്തിലുടനീളം നടന്നു വരുന്ന ശില്പശാലകളിലൂടെ ജില്ലാതല പൊതു ബോധവത്കരണ ശില്പശാലക്ക് ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കാസര്‍കോട് ജില്ല വ്യവസായ കേന്ദ്രവും ബേഡഡുക്ക ഗ്രാമഞ്ചായത്തും സംയുക്തമായി നടത്തിയ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ധന്യ എം അധ്യക്ഷയായി. വിവിധ സംരംഭകത്വ സഹായ പദ്ധികളെക്കുറിച്ച് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത്കുമാര്‍ കെ ക്ലാസ്സ് എടുത്തു. ഡിപിസി സര്‍ക്കാര്‍ നോമിനി അഡ്വ: സി.രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് എ മാധവന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ലത ഗോപി, ടി വരദരാജ്, വസന്തകുമാരി, സിഡിഎസ് ചെയ്പേഴ്‌സണ്‍ ഗുലാബി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍ രേഖ സ്വാഗതവും വ്യവസായ വകുപ്പ് ഇന്റേണ്‍ എം അനുരാഗ് നന്ദിയും പറഞ്ഞു.